കേന്ദ്ര-കേരള സർക്കാർ സംയുക്ത സംരഭമായാ
കേരള അഗ്രോ
ഇൻഡസ്ട്രീസ്കോർപറേഷൻ അഗ്രോ
ബസാർ (KAICO AGRO BAZAR) തൊടുപുഴ,
മത്സ്യമാർക്കറ്റ്-കോതയ്ക്കുന്നു
ബെപാസ് റോഡിൽ പ്രവർത്തിച്ചുവരുന്നു. കാർഷിക മേഖലക്കു വേണ്ട എല്ലാ ആവശ്യങ്ങളും ഒരു
കുടക്കീഴിൽ ലഭ്യമാക്കിക്കൊണ്ട് കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും അഗ്രോ ബസാർ
ശൃംഖലകളുടെ സേവനങ്ങൾ ലഭ്യമാണ്. സുവർണജൂബിലി
ആഘോഷങ്ങളുടെ പടിക്കൽ നിൽക്കുന്ന ഈ സംരംഭത്തിൽനിന്നും എല്ലാ
കാർഷിക ആവശ്യങ്ങളും പൂർണമായും
നിറവേറ്റാൻ സാധിക്കുമെന്നത് അഗ്രോ ബസാറുകളുടെ മാത്രം പ്രതേകതയാണ്. അത്യുൽപാദന ശേഷിയുള്ള
വിത്തുകളും, തൈകളും, ജൈവവളങ്ങളും, ജൈവകീടനാശിനികളും, ആധുനിക രീതിയിലുള്ള കാർഷിക യന്ത്രങ്ങളും
ഉപകരണങ്ങളും അവയുടെ റിപ്പയറിഗും, തുടങ്ങി എല്ലാ ആവശ്യങ്ങളും കാർഷിക സൗഹൃദ നിരക്കിൽ
ഇവിടെനിന്നും ലഭ്യമാകുന്നു. ഉന്നത നിലവാരത്തിലുള്ള സാധനങ്ങളും
സേവനങ്ങളും മിതമായനിരക്കിൽ ലഭ്യമാക്കുന്നതു കൊണ്ടുതന്നെ കർഷകരുടെ
ഇടയിൽ അഗ്രോ ബസാറുകൾക്കുള്ള സ്വീകാര്യത അനുദിനം
വർധിച്ചു വരികയാണ്. അഗ്രോ ബസാറുകൾക്ക് നല്ലവരായ കർഷകസുഹൃത്തുക്കളിൽ നിന്നുള്ള സഹകരണങ്ങൾക്കു
നന്ദി പറയുന്നതിനോടൊപ്പം തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.