2018, ജൂലൈ 1, ഞായറാഴ്‌ച

കൂര്‍ക്ക കൃഷിരീതികള്‍


1  അനുയോജ്യമായ പരിതസ്ഥിതികള്‍ കൂര്‍ക്ക നല്ല ചൂടും ഈര്‍പ്പവുമുള്ള സ്ഥലങ്ങളില്‍ വളരുന്നു . വളര്‍ച്ചയിലുടനീളം നല്ല മഴ ഇതിന് ആവശ്യമാണ് . ഇതിന് വരള്‍ച്ചയെ ഒട്ടും തന്നെ ചെറുത്തുനില്‍ക്കാനുള്ള ശക്തിയില്ല . മഴ കിട്ടിയില്ലെങ്കില്‍ , നല്ല വളര്‍ച്ചയ്ക്ക് നനച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്

2 നടീല്‍ സമയം പ്രധാന കൃഷിസ്ഥലത്ത് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വള്ളികള്‍ നടുന്നതാണുത്തമം . നല്ല വലിപ്പത്തിലുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നതിന് സെപ്റ്റംബര്‍ മാസത്തില്‍ നടുന്നതാണ്‌ അത്യുത്തമം .

3 നടുന്ന രീതി പ്രധാന കൃഷിയിടം 15-20 സെ .മീറ്റര്‍ താഴ്ചയില്‍ കുഴിക്കുകയോ കിളക്കുകയോ ചെയ്തതിനുശേഷം അതില്‍ 45 സെ .മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ ഉണ്ടാക്കുക . ഈ വാരങ്ങളില്‍ 30 സെ .മീറ്റര്‍ അകലത്തല്‍ വള്ളികള്‍ ലംബമായോ കിടത്തിയോ നടാം 4-5 സെ .മീറ്റര്‍താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തു കാണത്തക്കരീതിയില്‍ കിടത്തി വള്ളികള്‍ നട്ടാല്‍ അവ പെട്ടന്ന് പൊടിച്ച് നന്നായി വളര്‍ന്ന് നല്ല വിളവ്‌ ലഭ്യമാക്കും എന്ന് പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നു . നല്ല നീര്‍ വാര്‍ച്ചയുള്ള , ഉലര്‍ച്ചയുള്ള മണ്ണില്‍ വള്ളികളെ പരന്ന തവാരണകളിലും നടാം.

4 നടീല്‍ വസ്തുക്കള്‍ ശ്രീധര(CP 58) എന്ന പേരില്‍ അറിയപ്പെടുന്ന നിര്‍ധാരിത ( ദ്ധ) ഇനം കേരളത്തിലുടനീളം കൃഷിചെയ്യാന്‍ പറ്റിയ മെച്ചപ്പെട്ട ഇനമാണ്‌ . ഇതിന്റെ വിളവു ഹെക്ടറിന് 25 ടണ്ണാണ് . ഇതില്‍ 28.5% ഡ്രൈമാറ്ററും 19.5%അന്നജം അടങ്ങിയിട്ടുണ്ട് .